എലിപ്പനി: വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി; ഡിജിപിക്ക് കത്ത് നല്‍കി

എലിപ്പനി  പ്രതിരോധമരുന്നിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
എലിപ്പനി: വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി; ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: എലിപ്പനി  പ്രതിരോധമരുന്നിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിജിപിക്ക് കത്ത് നല്‍കി.

പ്രളയക്കെടുതിക്ക്  പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നതിനിടെ പ്രതിരോധ മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്നായിരുന്നു ജേക്കബ് വടക്കുംചേരിയുടെ പ്രതികരണം. ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെയാണ് വടക്കഞ്ചേരിയുടെ വാക്‌സിന്‍ വിരുദ്ധ പ്രചാരണംആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

ഡോക്‌സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്നുകഴിക്കുന്നവരില്‍ പോലും പലതരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആരോഗ്യവകുപ്പും സര്‍ക്കാരും എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളെ സംബന്ധിച്ച് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് വടക്കുംചേരിയുടെ തെറ്റിധാരണ പരത്തുന്ന വീഡിയോ. നേരത്തെ നിപ്പാവൈറസ് പടരുന്ന വേളയിലും പ്രതിരോധ വാക്‌സിനെതിരെ ജേക്കബ് വടക്കുംചേരി രംഗത്തെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com