കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണം: പിഎസ് ശ്രീധരന്‍ പിള്ള

കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണം: പിഎസ് ശ്രീധരന്‍ പിള്ള
കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണം: പിഎസ് ശ്രീധരന്‍ പിള്ള

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍ പിള്ള. അതിനുള്ള സംവിധാനം പട്ടാളത്തിനുണ്ട്. രണ്ട് ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ സൈന്യത്തിന് കഴിയുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 

കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതില്‍ കാലതാമസം വരുന്നതില്‍ മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വെളളം വറ്റിക്കുന്നതില്‍ ഇത്രമാത്രം കാലതാമസം വന്ന സമയം മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം. ആലപ്പുഴയില്‍ പ്രളയ ദുരിതാശ്വാസ ലോട്ടറി പ്രകാശന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക് വേദിയില്‍ ഇരിക്കെയായിരുന്നു സുധാകരന്റെ വിമര്‍ശനം. എന്നാല്‍ കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നാണ് തോമസ് ഐസക് പറയുന്നത്. പമ്പുകളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് റിപ്പയര്‍ ചെയ്‌തെടുക്കേണ്ടതുണ്ട്. ഇതിനായി പാടശേഖര സമിതികള്‍ക്ക് അഡ്വാന്‍സ് നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ ചുമതല മറ്റാര്‍ക്കും നല്‍കാതിരുന്നത് ശരിയായില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു വിമര്‍ശനം ഉന്നയിച്ചു. ഇത് ഭരണഘടനാ പ്രതിസസിയിലേക്ക് നയിക്കും. ഇ മെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്നും പി എസ് ശ്രീധരന്‍പിള്ള വിശദമാക്കി. 

നേരത്തെ പ്രളയദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com