ശബരിമലയില്‍ രാത്രി മലകയറ്റം നിരോധിക്കില്ല; തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തില്ല: കടകംപള്ളി സുരേന്ദ്രന്‍

കഴിഞ്ഞവര്‍ഷത്തപ്പോലെ തന്നെ ഭക്തരെ സ്വീകരിക്കും. രാത്രി മലയകയറ്റം നിരോധിക്കില്ലെന്നും ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍
ശബരിമലയില്‍ രാത്രി മലകയറ്റം നിരോധിക്കില്ല; തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തില്ല: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയുണ്ടായെങ്കിലും ശബരിമലയില്‍ ഈ മണ്ഡല -മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. കഴിഞ്ഞവര്‍ഷത്തപ്പോലെ തന്നെ ഭക്തരെ സ്വീകരിക്കും. രാത്രി മലയകയറ്റം നിരോധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മിതിയുണ്ടാകില്ലെന്നും ഈ തീര്‍ഥാടന കാലംമുതല്‍ ബേയ്‌സ് ക്യാംപ് നിലയ്ക്കല്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൃശ്ചികം ഒന്നിന് മുമ്പ് പമ്പാതീരത്ത് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കും. പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മിതിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു

മുന്‍വര്‍ഷങ്ങളിലെപ്പോലെതന്നെ ഭക്തരെ സ്വീകരിക്കും. അതേസമയം വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. പമ്പാ ത്രിവേണിയില്‍ പ്രളയത്തില്‍ നശിച്ച പാലങ്ങള്‍ക്ക് പകരം കരസേനയുടെ ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com