'കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം; എല്ലാ സേവാക്കാരും ഗോ ടു യുവര്‍ ക്ലാസസ്'

സമ്മര്‍ദ്ദം ചെലുത്തി മോഹന്‍ലാലിനെ കൊണ്ട് സ്ഥാനാര്‍ത്ഥിത്വം സമ്മതിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ആര്‍എസ്എസെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
'കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം; എല്ലാ സേവാക്കാരും ഗോ ടു യുവര്‍ ക്ലാസസ്'

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കമുണ്ടെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ എം.എ നിഷാദ്. ഒരു കലാകാരന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത് കൊണ്ട് മാത്രം ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് യുക്തിരഹിതമാണെന്നും അതാണ് ശരിയെന്നും അദ്ദേഹം പറയുന്നു. സമ്മര്‍ദ്ദം ചെലുത്തി മോഹന്‍ലാലിനെ കൊണ്ട് സ്ഥാനാര്‍ത്ഥിത്വം സമ്മതിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ആര്‍എസ്എസെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിക്കുക കൂടി ചെയ്തതോടെ വാര്‍ത്തയ്ക്ക് പ്രാധാന്യമേറി. മോഹന്‍ലാല്‍ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാന്‍ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട് അതൊരാളുടെ അവകാശം. ഒരാള്‍ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധര്‍മ്മവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെയാണെന്നും നിഷാദ് ഫെയ്‌സ്ബുക്കിലിട്ട കുറുപ്പില്‍ വ്യക്തമാക്കുന്നു. 

പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രചരിക്കുന്ന വാര്‍ത്തകള്‍,അതിന്റ്‌റെ നിച സ്ഥിതി അറിയാതെ,അല്ലെന്കില്‍ അദ്ദേഹം പറയാതെ,പ്രതികരിക്കില്ല ഞാന്‍...ഒരു കലാകാരന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത് കൊണ്ട് മാത്രം,ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത് യുക്തി രഹിതം..അങ്ങനെ തന്നെ..അതാണ് ശരി..
മോഹന്‍ലാല്‍ അല്ല ഏതൊരു വ്യക്തിക്കും,തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും,പ്രസ്ഥാനത്തിലും വിശ്വസിക്കാന്‍ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന,അനുവദിക്കുന്നുണ്ട് ...അതൊരാളുടെ അവകാശം..ഒരാള്‍ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത്,അയാളുടെ മനോധര്‍മ്മവും,ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി,അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ...(അതായത് മണ്ടത്തരങ്ങളില്‍ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )
മോഹന്‍ലാലിനെ, ആര്‍എസ്എസ് വിലക്കെടുത്തൂ എന്ന തരത്തില്‍ വരുന്ന പോസ്റ്റുകള്‍ക്കും,കമെന്റ്‌റസിനും,അല്‍പ്പായംസ്സ് എന്ന് സാരം...കാരണം,കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം..(അദ്ദേഹത്തിന്റ്‌റെ തന്നെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ നിന്നും കടമെടുത്ത പന്ച് ഡയലോഗ്)..
അപ്പോള്‍ പറഞ്ഞ് വരുന്നത്,തിരുവനന്തപുരത്തിന് മാത്രമല്ല ,ലോക മലയാളികള്‍ക്ക് വേണം ലാല്‍ എന്ന നടനെ...അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്...അപ്പോള്‍,എല്ലാ സേവാക്കാരും ഗോ ടു യുവര്‍ ക്ലാസസ്..

എന്‍.ബി..എന്റ്‌റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്റ്‌റെ നിലപാട് അറിഞ്ഞ ശേഷം.. ബൈ ദ ബൈ ..ചന്ക് ചാക്കോച്ചി അണ്ണന്‍,പുതു സംഘി ജോയ് മാത്യൂ അവര്‍കള്‍...ബി കെയര്‍ ഫുള്‍...
മേജര്‍ സാബ് വരെ യാഥാര്‍ത്ഥ്യം മനസ്സ്ിലാക്കി..അപ്പോഴാ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com