തിളപ്പിച്ചാറിയ വെള്ളം നല്‍കാത്ത ഹോട്ടലുകള്‍ക്ക് പിടിവീഴും

ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി
തിളപ്പിച്ചാറിയ വെള്ളം നല്‍കാത്ത ഹോട്ടലുകള്‍ക്ക് പിടിവീഴും

കൊച്ചി: പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചചര്യത്തില്‍ കുടിവെള്ള പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷവകുപ്പ്.  ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പ്രളയശേഷം മിക്ക കുടിവെള്ള സ്രോതസ്സുകളും മലിനമാണ്.

വീടുകളിലെയും മറ്റ് കുടിവെള്ള സ്രോതസ്സുകള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്ത് ശുദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ടാങ്കറുകളില്‍ ഹോട്ടലുകളിലെതടക്കം കൊണ്ടുവരുന്ന വെള്ളത്തിന്റെ സ്രോതസ്സുകള്‍ പലതും ഇപ്പോഴും മലിനമാണ്. അതിനാല്‍ ഹോട്ടലുകളില്‍ എത്തുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരിശോധനാ ഫലത്തിന്റെ പകര്‍പ്പും ഹോട്ടലുകളില്‍ സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഇത് കാണിക്കണം. ഗുരുതരപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന വെളളത്തിന്റെ സാമ്പിളുകള്‍ ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്ക് അയക്കും

ഹോട്ടലുകള്‍ക്ക് പുറമെ ജ്യൂസ് കടകള്‍ നടത്തുന്നവരും കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. എലിപ്പനി മലിന ജലത്തിലൂടെ പകരുന്നതിനാല്‍ അതിജാഗ്രതയാണ് എടുത്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിളപ്പിച്ചാറിയ വെള്ളം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശനനടപടിയെടുക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com