ദുരിതാശ്വാസത്തിന് കാര്‍ വിറ്റ് പണം നല്‍കാന്‍ ആര്‍ച്ച് ബിഷപ്പ്; ഇന്നോവ ക്രിസ്റ്റ ലേലത്തില്‍ വയ്ക്കും

ഒന്നര വര്‍ഷം പഴക്കമുള്ള തന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ ലേലത്തില്‍ വെച്ചു കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക്
ദുരിതാശ്വാസത്തിന് കാര്‍ വിറ്റ് പണം നല്‍കാന്‍ ആര്‍ച്ച് ബിഷപ്പ്; ഇന്നോവ ക്രിസ്റ്റ ലേലത്തില്‍ വയ്ക്കും

കൊച്ചി: പ്രളയക്കെടുതിയില്‍ താങ്ങാവുന്നതിനായി തന്റെ കാര്‍ വിറ്റ് കിട്ടുന്ന പണം നല്‍കാന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍. ഒന്നര വര്‍ഷം പഴക്കമുള്ള തന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ ലേലത്തില്‍ വെച്ചു കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് ആര്‍ച്ച് ബിഷപ് വ്യക്തമാക്കുന്നത്. 

ഔദ്യോഗിക ആവശ്യത്തിന് ഇനി ചെറിയ മാരുതി ഇഗ്നീസ് കാറെ ഉപയോഗിക്കുകയുള്ളുവെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു.എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭവന നിര്‍മാണത്തിന് ഈ തുക ചിലവിടാനാണ് തീരുമാനം. കാറിന് നേരിട്ട് വില പറയുന്നതിനുള്ള സൗകര്യം ബിഷപ് ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് സമയം. 

രൂപതയിലെ എല്ലാ വൈദീകരുടേയും ഒരു മാസത്തെ ശമ്പളം പ്രളയ ബാധിതര്‍ക്കായി ഉപയോഗിക്കും. അതിരൂപതയിലെ ആഘോഷങ്ങളും ജൂബിലികളും ചിലവ് ചുരുക്കി നടത്തണം എന്നും, മിച്ചം ലഭിക്കുന്ന തുക പുനരധിവാസ പദ്ധതികള്‍ക്ക് വിനിയോഗിക്കണം എന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com