പ്രളയ നഷ്ടപരിഹാരത്തിന് മാനദണ്ഡം വേണമെന്ന് ഹൈക്കോടതി, റവന്യൂ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുമോയെന്ന് ആശങ്ക 

പ്രളയ ദുരന്ത നഷ്ടപരിഹാരത്തിന് വ്യക്തമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി.
പ്രളയ നഷ്ടപരിഹാരത്തിന് മാനദണ്ഡം വേണമെന്ന് ഹൈക്കോടതി, റവന്യൂ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുമോയെന്ന് ആശങ്ക 

കൊച്ചി: പ്രളയ ദുരന്ത നഷ്ടപരിഹാരത്തിന് വ്യക്തമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി. എന്തൊക്കേ വസ്തുതകളാണ് നഷ്ടപരിഹാരത്തിന് കണക്കിലെടുക്കുന്നതെന്ന് അറിയിക്കണം. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ 19ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കോടതി മുന്‍പാകെ എത്തിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് നടപടി.

പ്രളയദുരിതാശ്വാസത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കണം. മുന്‍ഗണനാക്രമവും നഷ്ടത്തിന്റെ തോതും കണക്കാക്കി വേണം നഷ്ടപരിഹാരം അനുവദിക്കേണ്ടത്. 
അര്‍ഹരെ മുന്‍ഗണനാ ക്രമത്തില്‍ വേര്‍തിരിക്കണം. എന്തടിസ്ഥാനത്തിലാണ് വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നിശ്ചയിച്ചതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടികള്‍ സുതാര്യവും ജനങ്ങളെ വിശ്വാസത്തിലെടുത്തുമായിരിക്കണം. നഷ്ടപരിഹാരം നല്‍കുന്നത് റവന്യൂ ഉദ്യോഗസ്ഥര്‍ വഴിയായാല്‍ കാലതാമസം ഉണ്ടാകുമോയെന്ന് ഹൈക്കോടതി ആശങ്കപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com