പ്രളയ ബാധിതര്‍ക്ക് വേണ്ടി സ്വകാര്യ ബസുകള്‍, കണ്ടക്ടറായി ഇന്നസെന്റ്‌

ചാലക്കുടിയിലേക്ക് പോകുന്ന ബസിലായിരുന്നു യാത്രക്കാരില്‍ നിന്നും പണം സ്വരൂപിക്കുന്നതിനായി ഇന്നസെന്റ് അപ്രതീക്ഷിത കണ്ടക്ടറായത്
പ്രളയ ബാധിതര്‍ക്ക് വേണ്ടി സ്വകാര്യ ബസുകള്‍, കണ്ടക്ടറായി ഇന്നസെന്റ്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയപ്പോള്‍ കണ്ടക്ടറുടെ റോളിലെത്തി ചാലക്കുടി എംപി ഇന്നസെന്റ്. കണ്ടക്ടറുടെ ബാഗിന് പകരം ബക്കറ്റാണെന്ന് മാത്രം. 

ഇരിങ്ങാലക്കുടയില്‍ നിന്നും ചാലക്കുടിയിലേക്ക് പോകുന്ന ബസിലായിരുന്നു യാത്രക്കാരില്‍ നിന്നും പണം സ്വരൂപിക്കുന്നതിനായി ഇന്നസെന്റ് അപ്രതീക്ഷിത കണ്ടക്ടറായത്. പഴയ ബസ് യാത്രയുടെ അനുഭവങ്ങളും ഇന്നസെന്റ് യാത്രക്കിടെ പങ്കുവെച്ചു. 

തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 250ല്‍ അധികം ബസുകളാണ് ഇരിങ്ങാലക്കുടയില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി യാത്ര നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com