പ്രളയത്തിന് പിന്നാലെ വില്ലനായി വിശപ്പ്,വിളിക്കാത്ത കല്യാണത്തിന്റെ സദ്യ ഉണ്ടു; പ്രളയം ഞങ്ങള്‍ക്കിങ്ങനെയായിരുന്നു 

മാങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്എസ്എസിലെ രമ്യ കൃഷ്ണ സ്‌കൂള്‍ അസംബ്ലിയില്‍ തന്റെ മുന്നിലേക്കെത്തിയ പ്രളയത്തെ കുറിച്ച് പറയുകയായിരുന്നു
ഫോട്ടോ കടപ്പാട് മലയാള മനോരമ
ഫോട്ടോ കടപ്പാട് മലയാള മനോരമ

കുട്ടനാട്: വെള്ളം വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. നീന്തിയും തുഴഞ്ഞും ബോട്ട് ജെട്ടിവരെ. ഒടുവില്‍ വെള്ളം കയറാത്ത കരയിലെത്തിയപ്പോള്‍ വിശപ്പ് വില്ലനായി. അങ്ങിനെ വിളിക്കാത്ത വിവാഹത്തിന് കയറി ഇരുന്ന് വിവാഹ സദ്യ കഴിക്കേണ്ടി വന്നു. മാങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്എസ്എസിലെ രമ്യ കൃഷ്ണ സ്‌കൂള്‍ അസംബ്ലിയില്‍ തന്റെ മുന്നിലേക്കെത്തിയ പ്രളയത്തെ കുറിച്ച് പറയുകയായിരുന്നു. 

വീട്ടിലേക്ക് വെള്ളം കയറിയതോടെ എങ്ങിനെയോ ബോട്ട് ജെട്ടിവരെ എത്തിയെങ്കിലും ആരും രക്ഷയ്‌ക്കെത്തിയില്ല. മണിക്കൂറുകളോളം അരയ്‌ക്കൊപ്പം വെള്ളത്തില്‍ അവിടെ കാത്തു നിന്നു. രാത്രി ആയപ്പോഴേക്കും സമീപത്തെ ഉയര്‍ന്ന വീട്ടില്‍ അഭയം തേടി. അടുത്ത ദിവസം രക്ഷകരെത്തിയതോടെ കരയിലേക്ക്. 

കരയിലെത്തിയെങ്കിലും അടുത്ത വില്ലനായി വിശപ്പെത്തി. അതോടെ വിളിക്കാത്ത വിവാഹത്തിന് ചെല്ലേണ്ടി വന്നു. അവിടെ നിന്നും തകഴിയിലെ അമ്മ വീട്ടിലേക്കെത്തി. അവിടെ ചെല്ലുമ്പോള്‍ മുറ്റത്ത് മാത്രമേ വെള്ളം വന്നിരുന്നുളളു. എന്നാല്‍ തൊട്ടടുത്ത് ദിവസം അവിടേയും വെള്ളം പൊങ്ങി. 

പിന്നെ മറ്റൊരു അകന്ന ബന്ധുവിന്റെ വീട്ടില്‍ അഭയം. വെള്ളം ഇറങ്ങിയെന്നറിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ വീണ്ടും ഹൃദയം തകര്‍ക്കുന്ന കാഴ്ച. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ എല്ലാം വെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചിരുന്നുവെന്നും രമ്യ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com