അടിമാലിയില്‍ ഭീതി ഒഴിയുന്നില്ല; ഭൂമി പൊടുന്നനെ വിണ്ടുകീറുന്നു; പരിഹാരം കാണണമെന്ന് നാട്ടുകാര്‍

മലയോര മേഖലകളില്‍ വ്യാപകമായി ഭൂമി വിണ്ടുകീറുന്നതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്
അടിമാലിയില്‍ ഭീതി ഒഴിയുന്നില്ല; ഭൂമി പൊടുന്നനെ വിണ്ടുകീറുന്നു; പരിഹാരം കാണണമെന്ന് നാട്ടുകാര്‍

മൂന്നാര്‍: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും വന്‍നാശമുണ്ടാക്കിയ അടിമാലിയില്‍ ഭീതിയൊഴിയുന്നില്ല. മലയോര മേഖലകളില്‍ വ്യാപകമായി ഭൂമി വിണ്ടുകീറുന്നതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. മഴ മാറിയിട്ടും വീടും പുരയിടവും നാശത്തിലേക്ക് നീങ്ങുമ്പോള്‍ കാരണമറിയാതെ പകച്ച് നില്‍ക്കുകയാണ്  നാട്ടുകാര്‍. എത്രയും വേഗം പരിശോധനങ്ങളും പഠനങ്ങളും വേഗം പൂര്‍ത്തിയാക്കി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

കൃഷിയാണ് ഈ മേഖലയിലെ ഉപജീവനമാര്‍ഗം. ഏഴ് ഏക്കറോളം ഭൂമി ഇങ്ങനെ നഷ്ടമായതായും നാട്ടുകാര്‍ പറയുന്നു. ഇരുപത്തിയഞ്ചോളം കിണറുകളും പ്രദേശത്ത് മണ്ണിടിഞ്ഞ് ഇല്ലാതായി. ആയിരങ്ങള്‍ മുടക്കി സ്ഥാപിച്ച മോട്ടോര്‍ പമ്പുകളും നശിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്  ഈ പ്രദേശത്ത് നേരിടുന്നത്.

പലര്‍ക്കും വീടുകളിലേക്ക് തിരികെ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഭൂമിക്കടിയിലൂടെയുള്ള മണ്ണൊലിപ്പ് പ്രതിഭാസമാണ് ഇവിടെ കാണുന്നതെന്നാണ് വിദഗ്ദരുടെ പ്രാഥമിക നിഗമനം. ഇക്കാര്യം അടിയന്തരമായി ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണം എന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com