ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി; നാളെ മുതല്‍ കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങില്ല

ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി - നാളെ മുതല്‍ കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങില്ല
ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി; നാളെ മുതല്‍ കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. പഴയ അളവില്‍ ഡീസല്‍ വാങ്ങാന്‍ ഐഒസിയുമായി ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധിക്ക് അയവുണ്ടായത്. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് ശമ്പളത്തിന് മാറ്റിവയ്ക്കുന്ന തുക ഇതിനായി വിനിയോഗിക്കും. തീരുമാനത്തെ തുടര്‍ന്ന് നാളെമുതല്‍ ട്രിപ്പ് മുടങ്ങില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു

ഡീസല്‍ ലാഭിക്കാന്‍ വേണ്ടി സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം. അതേസമയം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് പുനപരിശോധിക്കില്ലെന്നും യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും  എം.ഡി ആവശ്യപ്പെട്ടിരുന്നു

ഡീസല്‍ ലാഭത്തിന്റ പേരില്‍ മൂന്നുദിവസത്തിനിടെ നിരവധി സര്‍വീസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. വരുമാനത്തില്‍ വലിയ കുറവുണ്ടായില്ലെങ്കിലും ഗ്രാമീണമേഖലകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. ഈ സാഹചര്യത്തിലാണ് ഡീസല്‍ ഉപയോഗം കുറച്ച് ചെലവു ചുരുക്കാനുള്ള നീക്കത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പിന്‍മാറുന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com