തൃശ്ശൂര്‍: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്‌ഐ നേതാവ് അപമാനിക്കാന്‍ ശ്രമിച്ചതായി വനിതാ നേതാവ് പൊലീസില്‍ പരാതി നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍ എല്‍ ജീവന്‍ലാലിനെതിരെയാണ് കാട്ടൂര്‍ സ്വദേശിനി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. ശരിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ജീവന്‍ലാല്‍ കൂടെ വന്നിരുന്നു. ഇരിങ്ങാലക്കുട എംഎല്‍എയുടെ ഹോസ്റ്റല്‍ റൂമില്‍ താമസിക്കുന്നതിനിടെയാണ് മോശമായി പെരുമാറിയതെന്നും സ്ത്രീത്വത്തെ അപമാനിച്ചതായും പരാതിയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ