എസ്‌ഐയെ ആക്രമിച്ച് റിട്ട.എസ്‌ഐ; സംഭവം കളമശേരി പൊലീസ് സ്റ്റേഷനില്‍

റിട്ട.എസ്‌ഐ എന്‍.എം.സുരേഷ്(61) ആണ് കളമശേരി എസ്‌ഐ പ്രശാന്ത് ക്ലിന്റിനെ മര്‍ദ്ദിച്ചത്
എസ്‌ഐയെ ആക്രമിച്ച് റിട്ട.എസ്‌ഐ; സംഭവം കളമശേരി പൊലീസ് സ്റ്റേഷനില്‍

കളമശേരി: എസ്‌ഐയെ സ്റ്റേഷനില്‍ വെച്ച് ആക്രമിച്ച് റിട്ടയേര്‍ഡ് എസ്‌ഐ. കളമശേരി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. റിട്ട.എസ്‌ഐ എന്‍.എം.സുരേഷ്(61) ആണ് കളമശേരി എസ്‌ഐ പ്രശാന്ത് ക്ലിന്റിനെ മര്‍ദ്ദിച്ചത്. 

പ്രശാന്ത് ക്ലിന്റനെ എറണാകുളം ഗവ.മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിട്ട.എസ്‌ഐയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രളയ ബാധിത പ്രദേശത്തേക്ക് ഭക്ഷ്യ വസ്തുക്കളുമായി പോവുകയായിരുന്ന വാഹനത്തില്‍ സുരേഷിന്റെ കാര്‍ ഇടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 

വാഹനം ഇടിച്ചതിന് പിന്നാലെ ഇയാല്‍ റോഡില്‍ നിന്നും ബഹളമുണ്ടാക്കുകയും ചെയ്തു. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ സുരേഷിനെ തടഞ്ഞു വെക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. 

മെഡിക്കല്‍ കോളെജില്‍ സുരേഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം സ്‌റ്റേഷനില്‍ എത്തിച്ചു. വീട്ടുകാരെത്തിയാല്‍ ജാമ്യത്തില്‍ വിടാമെന്ന് എസ്‌ഐ സുരേഷിനോട് പറയവെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com