'ഒരു ബാഗും തോളത്തിട്ട് വിയര്‍ത്തൊലിച്ച് കണ്ണന്‍ വന്ന് കേറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ല'

തന്റെ നാട്ടുകാര്‍ക്ക് വേണ്ടി സേവനം മാത്രം ലക്ഷ്യമാക്കി എത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിനെ ആദ്യം തിരിച്ചറിഞ്ഞത് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലുമാണ്.
'ഒരു ബാഗും തോളത്തിട്ട് വിയര്‍ത്തൊലിച്ച് കണ്ണന്‍ വന്ന് കേറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ല'

തിരുവനന്തപുരം: ''ഒരു ബാഗും തോളത്തിട്ട് വിയര്‍ത്തൊലിച്ച് കണ്ണന്‍ വന്ന് കേറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ല'', സ്വന്തം നാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ ആരും അറിയാതെ ലീവെടുത്ത് വന്ന 2012 ബാച്ച് ഐഎഎസുകാരനായ കണ്ണനെ അഭിനന്ദിച്ച് കൊണ്ട് പ്രശാന്ത് നായര്‍ ഐഎഎസ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ആയിരുന്നു ഇത്.

തന്റെ നാട്ടുകാര്‍ക്ക് വേണ്ടി സേവനം മാത്രം ലക്ഷ്യമാക്കി എത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിനെ ആദ്യം തിരിച്ചറിഞ്ഞത് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലുമാണ്. ഇക്കാര്യം വാര്‍ത്തയാതോടെയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിനെ അഭിനന്ദിച്ച് പ്രശാന്ത് നായര്‍ രംഗത്തെത്തിയത്. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനും ജനസമ്മതനുമായ ഓഫീസറായിരുന്നു കണ്ണനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണന്‍ ഐഎഎസിനെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവനും രംഗത്തെത്തിയിരുന്നു. 'സത്യം പറയാമല്ലോ, കണ്ണന്‍ എന്റെ കണ്ണ് തുറപ്പിച്ചു. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്. ഞാനത് അനുഭവിച്ചു. കണ്ണാ, സുഹൃത്തും സഹപാഠിയും ആയതില്‍ പറഞ്ഞറിയിക്കാന്‍ ആകാത്ത അഭിമാനം തോന്നുന്നു'- ഇങ്ങനെയായിരുന്നു ഹരീഷ് വാസുദേവന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com