നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ പാര്‍ട്ടിയുടെ വഴിക്ക്  പോകുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ചാണ്ടി

സത്രീ സുരക്ഷയില്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥത തെളിയിക്കുന്ന ഉരകല്ലാണ് ശശിക്കെതിരായ പീഡനക്കേസെന്ന് ഉമ്മന്‍ചാണ്ടി
നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ പാര്‍ട്ടിയുടെ വഴിക്ക്  പോകുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സത്രീ സുരക്ഷയില്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥത തെളിയിക്കുന്ന ഉരകല്ലാണ് ശശിക്കെതിരായ പീഡനക്കേസെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി.നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ പാര്‍ട്ടിയുടെ വഴിക്ക്  പോകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പി കെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. പി കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നല്‍കിയാല്‍ കമ്മീഷന്‍ അന്വേഷിക്കും. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട  സാഹചര്യവുമില്ല.  പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പോലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അത് കൈകാര്യം ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.

ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com