പികെ ശശിക്കെതിരെയുള്ളത് ലൈംഗിക പരാതിയാണോ എന്നറിയില്ല; പരാതി സ്വീകരിച്ചവര്‍ക്കെ ഉള്ളടക്കം അറിയു: സികെ രാജേന്ദ്രന്‍

പികെ ശശിക്കെതിരെയുള്ളത് ലൈംഗിക പരാതിയാണോ എന്നറിയില്ല, പരാതി സ്വീകരിച്ചവര്‍ക്കെ ഉള്ളടക്കം അറിയു: സികെ രാജേന്ദ്രന്‍
പികെ ശശിക്കെതിരെയുള്ളത് ലൈംഗിക പരാതിയാണോ എന്നറിയില്ല; പരാതി സ്വീകരിച്ചവര്‍ക്കെ ഉള്ളടക്കം അറിയു: സികെ രാജേന്ദ്രന്‍

ഷൊര്‍ണ്ണൂര്‍:  ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പരാതിയില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍. തനിക്ക് ഇതുവരെ പരാതി കിട്ടിയിട്ടില്ല. പരാതി സ്വീകരിച്ചവര്‍ക്കെ പരാതിയുടെ ഉള്ളടക്കം അറിയുകയുള്ളു. പാര്‍ട്ടിയില്‍ വിശ്വാസമുള്ളതിനാലാകാം പൊലീസില്‍ പരാതി നല്‍കാതെ യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയതെന്നും സികെ രാജേന്ദ്രന്‍ പറഞ്ഞു

പി.കെ.ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരും വനിത കമ്മീഷനും. പി.കെ.ശശിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കാനാവില്ലെന്ന നിലപാടുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും കൈമലര്‍ത്തി.  ഇതേസമയം ശശിക്കെതിരായ പരാതി ഡി.ജി.പി പ്രാഥമിക പരിശോധനയ്ക്ക് തൃശൂര്‍ റേഞ്ച് ഐ.ജിക്ക് കൈമാറി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടുള്ള സര്‍ക്കാര്‍ സി.പി.എം എം.എല്‍.എയുടെ കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു. പെണ്‍കുട്ടി സര്‍ക്കാരിന്  പരാതി നല്‍കിയിട്ടില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി  സെക്രട്ടറിയോട് ചോദിക്കണം. പി.കെ ശശിക്കെതിരായ ആരോപണം മറ്റ് കേസുകളുമായി താരതമ്യം ചെയ്യേണ്ടതില്ല.

മന്ത്രി കെ.കെ.ശൈലജ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. പരാതി ലഭിക്കാതെ നടപടിയെക്കാനാവില്ലെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഇര പരാതി പുറത്ത് പറയുകയോ, പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് സ്വമേധയാ കേസെടുക്കാനാകുക. പാര്‍ട്ടിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്.

ശശിക്കെതിരെ കെ.എസ്.യു, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിക്കു നല്‍കിയ പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജി.ക്ക് കൈമാറി. ആരോപണം പരിശോധിക്കാനാണ് നിര്‍ദേശം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com