പ്രളയം ബാക്കിവെച്ചത് വീട് മാത്രം, പക്ഷേ അഗ്നി അതും വിഴുങ്ങി

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോയിയും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു
പ്രളയം ബാക്കിവെച്ചത് വീട് മാത്രം, പക്ഷേ അഗ്നി അതും വിഴുങ്ങി

ചെങ്ങന്നൂര്‍: പ്രളയം വിഴുങ്ങിയപ്പോള്‍ ഭാഗ്യം കൊണ്ടായിരുന്നു വീട് തിരികെ ലഭിച്ചത്. മറ്റെല്ലാം നഷ്ടപ്പെട്ടപ്പോഴും വീടുണ്ടല്ലോ എന്നതായിരുന്നു അവരുടെ ആശ്വാസം. എന്നാല്‍ അവശേഷിച്ച വീടിനേയും അഗ്നി വിഴുങ്ങി. 

മുണ്ടന്‍കാവ് വടക്കെ ഉഴത്തില്‍ വര്‍ഗീസ് ഏബ്രഹാമിന്റെ വീടാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോയിയും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. 

പത്ത് ദിവസത്തിന് ശേഷമായിരുന്നു അവര്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച ഇവര്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു തീപിടുത്തം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. എന്നാല്‍ പ്രളയം അവശേഷിപ്പിച്ചതെല്ലാം നശിപ്പിച്ചായിരുന്നു അഗ്നി മടങ്ങിയത്. വീട്ടുപകരണങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം കത്തി നശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com