കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല; അധികം കളിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍; നടപടികള്‍ കമ്മീഷന്‍ തട്ടാനെന്ന് ആക്ഷേപം

കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല - അധികം കളിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ - നടപടികള്‍ കമ്മീഷന്‍ തട്ടാനെന്ന് ആക്ഷേപം
കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല; അധികം കളിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍; നടപടികള്‍ കമ്മീഷന്‍ തട്ടാനെന്ന് ആക്ഷേപം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്താണെന്നാണ് അദ്ദേഹത്തിന്റെ ധാരണ. എംഡിയുടെ പല നടപടികളും കമ്മീഷന്‍ തട്ടാനാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിസിയുടെ കസേരയിലെത്തിയത്. ഇന്ന് വന്ന് നാളെ പേകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണം. കെഎസ്ആര്‍ടിസിയില്‍ അധികം കളിക്കേണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു

ടോമിന്‍ തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തിയിരുന്നു.തൊഴിലാളികളെക്കുറിച്ച് ടോമിന്‍ തച്ചങ്കരിക്കു കൃത്യമായി അറിഞ്ഞുകൂടാ. തൊഴിലാളികള്‍ സമരംചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല. തച്ചങ്കരിയെ മാറ്റാന്‍ ആവശ്യപ്പെടില്ല. പണിമടുത്ത് ഇറങ്ങിപ്പോകണം. ചെത്തുതൊഴിലാളി ബോര്‍ഡിന്റെ ചെയര്‍മാനാക്കാത്തതു ഭാഗ്യം. അങ്ങനെയാണെങ്കില്‍ ചെത്തുകാരപ്പോലെ തേറും കുടുക്കയുമെടുത്ത് തെങ്ങില്‍ കയറിയേനെ. ഞങ്ങള്‍ക്ക് തച്ചങ്കരിയെ മാറ്റേണ്ട. ഇവിടെത്തന്നെയിരിക്കണം. എന്നെക്കൊണ്ടു പറ്റില്ല ഇതിനെ മേയ്ക്കാന്‍ എന്നുപറഞ്ഞ് അയാള്‍ ഇറങ്ങിപ്പോകണം. ഗവണ്‍മെന്റിന്റെ നയം വേണം തച്ചങ്കരി നടപ്പാക്കേണ്ടത്. അല്ലാതെ സ്വന്തം നയമല്ല. മുദ്രാവാക്യം വിളിക്കാന്‍ പാടില്ല സമരം ചെയ്യാന്‍ പാടില്ല എന്നൊന്നും സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നായിരുന്ന ആനത്തലവട്ടത്തിന്റെ വിമര്‍ശനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com