തോടിനെ റോഡാക്കി സോയില്‍ പൈപ്പിങ് പ്രതിഭാസം; തുരങ്കത്തിന് നൂറ് മീറ്റര്‍ നീളം

തുരങ്കത്തില്‍ നിന്നും കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും അടിഞ്ഞു കൂടിയാണ് സമീപത്തെ തോട് നികന്നിരിക്കുന്നത്
ഫോട്ടോ കടപ്പാട് മലയാള മനോരമ
ഫോട്ടോ കടപ്പാട് മലയാള മനോരമ

പ്രളയത്തിന്റെ ഫലമായുണ്ടായ സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസത്തിന്റെ ഫലമായി തോട് നികന്ന് റോഡ് ആയി. ഒരാള്‍ ആഴമുള്ള തോടാണ് മണ്ണ് വന്നടിഞ്ഞ് നികന്നത്. വെട്ടുകാട് എട്ടാംകല്ലില്‍ റോഡിന് അടിയിലൂടെ തുരങ്കം രൂപപ്പെട്ടിരുന്നു. തുരങ്കത്തില്‍ നിന്നും കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും അടിഞ്ഞു കൂടിയാണ് സമീപത്തെ തോട് നികന്നിരിക്കുന്നത്. 

ഈ തുരങ്കത്തിന് 100 മീറ്ററോളം നീളമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പീച്ചി ഡാമില്‍ നിന്നുമുള്ള ഇടതുകര കനാലിന് താഴെ ഭാഗത്താണ് തുരങ്കം. സോയില്‍ പൈപ്പിങ്ങാണ് ഈ പ്രതിഭാസത്തിന് കാരണം എന്ന് ജിയോളതി വകുപ്പ് കണ്ടെത്തിയിരുന്നു. 

സോയില്‍ പൈപ്പിങ് കണ്ടെത്തിയ സ്ഥലത്തിന് മുകളില്‍ അഞ്ചടിയിലേറെ ഉയരത്തില്‍ വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെ വീടുകള്‍ക്കും വിള്ളലുണ്ടായിട്ടുണ്ട്.സോയില്‍ പൈപ്പിങ് പ്രതിഭാസം ഉണ്ടാായിടത്ത് ഭൂമിക്കടിയില്‍ മണ്ണൊലിച്ച് വലിയ അറകള്‍ രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുവാനുള്ള സാധ്യതയാണ് ഇവ സൃഷ്ടിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com