പ്രളയാനന്തരം വാട്ടര്‍ ടേബിള്‍ പ്രതിഭാസം, കേരളത്തിന് മുന്നില്‍ വരള്‍ച്ച?  നദികളിലെ ജലനിരപ്പ് അസാധാരണമാം വിധം താഴുന്നു

ജലനിരപ്പ് അതിവേഗം താഴുന്നത് കൊടും വരള്‍ച്ചയ്ക്ക് വഴിവെച്ചേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു
പ്രളയാനന്തരം വാട്ടര്‍ ടേബിള്‍ പ്രതിഭാസം, കേരളത്തിന് മുന്നില്‍ വരള്‍ച്ച?  നദികളിലെ ജലനിരപ്പ് അസാധാരണമാം വിധം താഴുന്നു

മൂവാറ്റുപുഴ: പ്രളയാനന്തരം നദികളിലെ ജലനിരപ്പ് താഴുന്ന വാട്ടര്‍ ടേബിള്‍ പ്രതിഭാസം കേരളത്തില്‍ ആരംഭിച്ചതായി ഭൗമശാസ്ത്ര വിദഗ്ധര്‍. നദികളിലെ വെള്ളം പലയിടത്തും അസാധാരണമായ വിധത്തില്‍ താഴ്ന്നത് ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 

ജലനിരപ്പ് അതിവേഗം താഴുന്നത് കൊടും വരള്‍ച്ചയ്ക്ക് വഴിവെച്ചേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച് ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേന നാസ ഉള്‍പ്പെടെയുളള വിവിധ കേന്ദ്രങ്ങള്‍ പഠനം തുടങ്ങിയിട്ടുണ്ട്. 

പ്രളയാന്തരമുണ്ടാകുന്ന വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. ഇതുകൂടാതെ ശക്തമായ ഒഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മ ജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ 14 ശതമാനത്തോളം പ്രളയസാധ്യത മേഖലയാണെന്ന ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മറുവശത്ത് വരള്‍ച്ചാ ഭീഷണി സംസ്ഥാനത്തിന്റെ മുന്നിലേക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com