ബസ് യാത്രക്കാര്‍ക്ക് കഞ്ചാവ് വിറ്റു; കണ്ടക്ടറെ എക്‌സൈസ് പിടികൂടി

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അന്വേഷണം നടത്തിയത്
ബസ് യാത്രക്കാര്‍ക്ക് കഞ്ചാവ് വിറ്റു; കണ്ടക്ടറെ എക്‌സൈസ് പിടികൂടി

കോഴിക്കോട്: ബസ് യാത്രക്കാര്‍ക്ക് കഞ്ചാവ് വിറ്റ കേസില്‍ കണ്ടക്ടറെ എക്‌സൈസ് പിടികൂടി. നരിക്കുനി-ബാലുശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പാലങ്ങാട് മോട്ടോഴ്‌സ് ബസിലെ കണ്ടക്ടര്‍ ജ്യോതിഷാണ് പിടിയിലായത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അന്വേഷണം നടത്തിയത്. ചെറുപൊതികളിലാക്കി ബസ് സര്‍വ്വീസിനിടെ ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ഇയാള്‍ ചെയ്തിരുന്നത് എന്ന് എക്‌സൈസ് സംഘം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com