റവന്യൂ മന്ത്രി സമയത്തും കാലത്തും എത്തിയില്ല; വീഴ്ച അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മന്ത്രി

ഇടുക്കിയിലും ഉരുള്‍പൊട്ടലില്‍ മരണം സംഭവിച്ച കോഴിക്കോട് അടക്കമുള്ള പ്രദേശങ്ങളില്‍ മന്ത്രി എത്തിയില്ല
റവന്യൂ മന്ത്രി സമയത്തും കാലത്തും എത്തിയില്ല; വീഴ്ച അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രി സമയത്തും കാലത്തും എത്തിയില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 

ഇടുക്കിയിലും ഉരുള്‍പൊട്ടലില്‍ മരണം സംഭവിച്ച കോഴിക്കോട് അടക്കമുള്ള പ്രദേശങ്ങളില്‍ മന്ത്രി എത്തിയില്ലെന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടി. മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഴ്ച സമ്മതിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടി തനിക്ക് മുഖ്യമന്ത്രിക്കൊപ്പം തലസ്ഥാനത്ത് തങ്ങേണ്ടി വരികയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പാക്കേജിനെ കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ ധാരണ ഉണ്ടാവണം എന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു. എന്തും എവിടേയും നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതും, പരിസ്ഥിതിയെ മറക്കുന്നതുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. മൂന്നാറില്‍ മാത്രമല്ല, പെരിയാര്‍, പമ്പ, ഭാരതപ്പുഴ എന്നീ നദീതീരങ്ങളിലും നിര്‍മാണം നടത്തിയത് പ്രളയം രൂക്ഷമാക്കിയെന്ന് അഭിപ്രായം ഉയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com