പുതുപ്പാടിയില്‍ കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍: സ്ഥലത്ത് മാവോയിസ്റ്റ് സാനിദ്ധ്യമുണ്ടെന്ന് പൊലീസ് 

സിപിഐ മാവോയിസ്റ്റ് എന്നെഴുതിയ പോസ്റ്ററുകളാണ് കണ്ടെത്തിയത്. 
പുതുപ്പാടിയില്‍ കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍: സ്ഥലത്ത് മാവോയിസ്റ്റ് സാനിദ്ധ്യമുണ്ടെന്ന് പൊലീസ് 


കോഴിക്കോട്: പുതുപ്പാടി മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന സംശയം ശക്തമാകുന്നു. പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. സിപിഐ മാവോയിസ്റ്റ് എന്നെഴുതിയ പോസ്റ്ററുകളാണ് കണ്ടെത്തിയത്. 

പരപ്പന്‍പാറയില്‍ കഴിഞ്ഞ ദിവസം സായുധരായ മാവോയിസ്റ്റുകള്‍ എത്തിയെന്ന് വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെയാണിത്. ചുരം ബൈപ്പാസ് റോഡിലെ മുപ്പതേക്ര ജംഗ്ഷനില്‍ വ്യാഴാചയാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. സിപിഐ മാവോയിസ്റ്റ് കബനി ബ്രാഞ്ച് കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍. 

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണക്കാരായ സാമ്രാജ്യത്വ ശക്തികളെയും ദല്ലാള്‍ മേധാവിത്വ മുതലാളിത്തത്തെയും പ്രകൃതിയെ കൊള്ളയടിക്കാന്‍ ഇവരെ പിന്താങ്ങുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും തള്ളിക്കളയാമെന്നും പുത്തന്‍ ജനാധിപത്യ വിപ്ലവത്തെ വിജയിപ്പിക്കാമെന്നുമാണ് പോസ്റ്ററിലെ വരികള്‍. ജനകീയ വിമോചന ഗറില്ലാ സേന കബനി ദളത്തിന്റെ വാര്‍ത്ത ബുള്ളറ്റിന്‍ ആയ കാട്ടുതീയുടെ താളുകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com