വാങ്ങിയ കൈക്കൂലി വീട്ടിലെത്തി തിരികെ നല്‍കി പൊലീസ്; സംഭവം കോടതിയില്‍ കുടുങ്ങുമെന്ന ഘട്ടത്തില്‍

വാങ്ങിയ കൈക്കൂലി വീട്ടിലെത്തി തിരികെ നല്‍കി പൊലീസ്; സംഭവം കോടതിയില്‍ കുടുങ്ങുമെന്ന ഘട്ടത്തില്‍

പൊലീസിന്റെ ഭാഗത്ത് നിന്നും അന്വേഷണം വരാതിരുന്നതോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു

ആലപ്പുഴ: കേസ് അന്വേഷണത്തിന് വാങ്ങിയ കൈക്കൂലി, നല്‍കിയ വ്യക്തിയുടെ വീട്ടിലെത്തി തിരിച്ചു നല്‍കി പൊലീസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ അന്വേഷണം നടത്തുവാനാണ് പൊലീസ് 15,000 രൂപ കൈക്കൂലി വാങ്ങിയത്. 

എന്നാല്‍ ഇത് വിവാദമായതോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അച്ഛന് പണം പൊലീസ് മടക്കി നല്‍കുകയായിരുന്നു. ആലപ്പുഴ കളര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ പറവൂര്‍ സ്വദേശിയായ യുവാവ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. പെണ്‍കുട്ടി ബംഗളൂരുവിലേക്ക് കടക്കാനാണ് സാധ്യതയെന്നും, അവിടേക്ക് പോകുന്നതിനായി ഇന്നോവ കാറും ഡ്രൈവറും വേണമെന്നായിരുന്നു പരാതി ലഭിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടത്. 

എന്നാല്‍ 15,000 രൂപ മതിയെന്നായി പിന്നെ. പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ തുക പൊലീസിന് നല്‍കി എങ്കിലും ഒരു അന്വേഷണവും നടന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും അന്വേഷണം വരാതിരുന്നതോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് സൗത്ത് സ്റ്റേഷന്‍ ക്രൈം നമ്പര്‍ ആവശ്യപ്പെട്ടു. 

ഇതോടെ കാര്യങ്ങള്‍ തങ്ങളുടെ കൈവിട്ടു പോകുമെന്ന് മനസിലാക്കിയ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വാങ്ങിയ പണം നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ അച്ഛനെ കൊണ്ട് വാങ്ങിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com