സര്‍ക്കാര്‍ കലോത്സവം വേണ്ടെന്ന് വച്ചാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്ന് കെഎസ് യു

സര്‍ക്കാര്‍ കലോത്സവം നടത്താന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കെഎസ് യു കലോത്സവം നടത്താന്‍ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കും
സര്‍ക്കാര്‍ കലോത്സവം വേണ്ടെന്ന് വച്ചാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്ന് കെഎസ് യു

കൊച്ചി: കലോത്സവങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തണമെന്ന് കെഎസ് യു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കലോത്സവങ്ങളും ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് വേണ്ടെന്ന് ഉത്തരവിട്ട സര്‍ക്കാര്‍ മനസിലാക്കേണ്ടത് കലോത്സവം ആഘോഷമല്ലെന്നാണ്. സര്‍ക്കാര്‍ കലോത്സവം നടത്താന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കെഎസ് യു കലോത്സവം നടത്താന്‍ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കും. കലോത്സവംഅതിജീവനത്തിന് കരുത്താകണമെന്ന് കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു.

മെഡിക്കല്‍ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റ് കച്ചവടത്തിനെതിരെ കെഎസ് യു വിജിലന്‍സ് ഡയറക്ടര്‍ക്കും ഡിജിപിക്ക് പരാതി നല്‍കിയതായും അഭിജിത്ത് പറഞ്ഞു.

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ അടിയന്തരമായി കേസെടുത്ത്് അന്വേഷണം ആരംഭിക്കണം. ഒരു വിദ്യാര്‍ത്ഥിനിയാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ എസ്എഫഐ,ഡിവൈഎഫ്‌ഐക്കാര്‍ മിണ്ടുന്നില്ല. പരാതിക്കൊടുത്തത് ഇതരരാഷ്ട്രീയക്കാരിയോ ഒരു ത്ട്ടിപ്പുകാരിയോ അല്ല. എസ്എഫഐ - ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണെന്നത്് ഇവര്‍ ഓര്‍ക്കണം. വനിതാ കമ്മീഷന്‍, യുവജന കമ്മീഷന്‍ സര്‍ക്കാരിന്റെ ഏറാന്‍മൂളിയാണെന്നും കമ്മീഷനുകള്‍ പിരിച്ചുവിടണമെന്നും കെഎസ് യു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com