കൊട്ടിയത്തെ കിണര്‍ വെള്ളത്തില്‍ ഡീസല്‍ കലരുന്നു: പ്രദേശവാസികള്‍ ആശങ്കയില്‍

കൊട്ടിയത്തെ കിണര്‍ വെള്ളത്തില്‍ ഡീസല്‍ കലരുന്നു: പ്രദേശവാസികള്‍ ആശങ്കയില്‍

കൊട്ടിയം പ്രദേശത്തെ കിണര്‍ വെള്ളത്തില്‍ ഡീസല്‍ കലരുന്നതായി പരാതി. കൊട്ടിയം പറക്കുളത്തെ വീടുകളിലെ കിണറുകളിലാണ് ഡീസല്‍ കലരുന്നത്. മയ്യാനാട് പഞ്ചായത്തിന്റെ കുടിവെള്ളവിതരണം നിലച്ചതോടെ വെള്ളത്തിനായി നട്ടംതിരിയുകയാണ് നാട്ടുകാര്‍. 

ഏട്ട് മാസമായി കുടിവെള്ളത്തില്‍ ഡീസല്‍ കലര്‍ന്ന്  വെള്ളം മലിനമായിരിക്കുകയാണ്. പരാതിയുമായി നാട്ടുകാര്‍ എല്ലാ ഓഫീസുകളിലും കയറി ഇറങ്ങി. വിവിധ ഏജന്‍സികള്‍ കുടിവെള്ളം പരിശോധിക്കുകയും ചെയ്തു. കുടിവെള്ളത്തില്‍ കലരുന്ന ഡീസലിന്റെ അളവ് നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുവരികയാണന്നാന്ന് കണ്ടെത്തിയത്. നാട്ടുകാര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് മയ്യനാട് പഞ്ചായത്ത്  കഴിഞ്ഞ ആഴ്ചവരെ വെള്ളം എത്തിച്ചിരുന്നു ഇപ്പോള്‍   അതും നിലച്ചിരിക്കുകയാണ്.

സമീപത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ ടാങ്ക് ചോരുന്നത് മൂലമാണ് ഡിസല്‍ കലരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ജിയോളജി വിഭാഗം ഉള്‍പ്പടെയുള്ളവര്‍ പരിശോധന നടത്തി എന്നാല്‍  ഡീസല്‍ ഏങ്ങനെകലരുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്  മനുഷ്യവകാശ കമ്മിഷനും കുടിവെള്ള പ്രശ്‌നത്തില്‍ ഇടപെട്ടു.

ഡീസല്‍ കലരാനുള്ള കാരണം കണ്ടെത്തി ജില്ലാഭരണകൂടം  നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമിപിക്കാന്‍ ഒരുങ്ങുകയാണ് ദുരിതം അനുഭവിക്കുന്ന ഇരുപത് കുടുംബങ്ങള്‍. അതേസമയം പെട്രോള്‍ പമ്പിലെ ടാങ്കിന് ചോര്‍ച്ച ഇല്ല എന്ന നിലപാടിലാണ് പമ്പ് ഉടമ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com