പ്രളയകാരണം മഴ ; കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍

കയ്യേറ്റവും നെല്‍കൃഷിയും കാരണം വേമ്പനാട് കായലിന്റെ സംഭരണ ശേഷിയില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി
പ്രളയകാരണം മഴ ; കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍

ന്യൂഡല്‍ഹി: പ്രളയം തടയുന്നതിനായി കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍. അച്ചന്‍കോവിലാര്‍, പമ്പ, പെരിയാര്‍ എന്നീ നദികളില്‍ കൂടുതല്‍ ജലസംഭരണികള്‍ നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ നദികളില്‍ വലിയ അണക്കെട്ടിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതിനും തുറന്ന് വിടുന്നതിനുമുള്ള ചട്ടങ്ങള്‍ പുതുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി അപ്രോച്ച് കനാലിന്റെ വീതി കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയ്യേറ്റവും നെല്‍കൃഷിയും കാരണം വേമ്പനാട് കായലിന്റെ സംഭരണ ശേഷിയില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. 

 അണക്കെട്ടുകള്‍ തുറന്ന് വിട്ടതല്ല പ്രളയകാരണമെന്ന നിഗമനമാണ് കേന്ദ്ര ജലകമ്മീഷനും മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയാണ് പ്രളയമുണ്ടാക്കിയത്. 1924 ന് ശേഷം ഇത്രയധികം മഴ ഇതാദ്യമായാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വിശദമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് തിങ്കളാഴ്ച സംസ്ഥാനത്തിന് കൈമാറും. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com