പരാതിക്കാരി സമ്മതിച്ചാല്‍ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറും, പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമെന്നും എം എ ബേബി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th September 2018 09:54 AM  |  

Last Updated: 10th September 2018 09:54 AM  |   A+A-   |  

 

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരി സമ്മതിച്ചാല്‍ പരാതി പൊലീസിന് കൈമാറുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സ്ത്രീ പീഡകര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്നും എം എ ബേബി പ്രതികരിച്ചു. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും ബേബി പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ സഭാ നേതൃത്വത്തെ ബേബി വിമര്‍ശിച്ചു. വിഷയത്തില്‍ നിഷേധാത്മക നിലപാടാണ് സഭ സ്വീകരിക്കുന്നത്. കന്യാസ്ത്രീയോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സഭ, പുരുഷാധിപത്യ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ പരാതിയില്‍ ഉടനടി നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നും എം എ ബേബി പറഞ്ഞു.