പ്രളയക്കെടുതി; കേരളത്തില്‍ നിന്നുള്ള എംപിമാരെ പ്രധാനമന്ത്രി കാണില്ല, വേണമെങ്കില്‍ ആഭ്യന്തരമന്ത്രിയെ കാണാന്‍ നിര്‍ദ്ദേശം

പ്രളയത്തെ തുടര്‍ന്നുള്ള കേരളത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറിയിക്കുന്നതിനായാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്.
പ്രളയക്കെടുതി; കേരളത്തില്‍ നിന്നുള്ള എംപിമാരെ പ്രധാനമന്ത്രി കാണില്ല, വേണമെങ്കില്‍ ആഭ്യന്തരമന്ത്രിയെ കാണാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പ്രളയക്കെടുതിയെ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരെ പ്രധാനമന്ത്രി കാണില്ല. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം എംപിമാരെ അറിയിച്ചത്. വേണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാമെന്നും എംപിമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 

പ്രളയത്തെ തുടര്‍ന്നുള്ള കേരളത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറിയിക്കുന്നതിനായാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും നാട്ടിലേക്ക് മടങ്ങിയിരുന്നു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ മുന്‍പ് കണ്ട് വിവരങ്ങള്‍ സംസാരിച്ചതാണെന്നും വീണ്ടും കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നുമാണ് എംപിമാരുടെ നിലപാട്. പ്രളയം പോലുള്ള അതീവ ഗൗരവകരമായ വിഷയമായിട്ടു കൂടി തങ്ങള്‍ക്ക് സമയം അനുവദിക്കാത്ത മന്ത്രാലയത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ് എന്നും എംപിമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com