ബാങ്ക് ലോക്കറുകളില്‍ ചെളിനിക്ഷേപം; ആധാരം ഉള്‍പ്പെടെ രേഖകളുടെ ഭാവി വെളളത്തില്‍, ആശങ്കയോടെ ഇടപാടുകാര്‍

ലോക്കര്‍ തുറന്ന് വൃത്തിയാക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഫോണ്‍ വിളി വന്നുതുടങ്ങി
ബാങ്ക് ലോക്കറുകളില്‍ ചെളിനിക്ഷേപം; ആധാരം ഉള്‍പ്പെടെ രേഖകളുടെ ഭാവി വെളളത്തില്‍, ആശങ്കയോടെ ഇടപാടുകാര്‍

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് ശാഖകളിലെ ലോക്കറുകളില്‍ ചെളി അടിഞ്ഞുകൂടി കിടക്കുന്നു. ലോക്കര്‍ തുറന്ന് വൃത്തിയാക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഫോണ്‍ വിളി വന്നുതുടങ്ങി. ലോക്കറുകള്‍ക്കുളളില്‍ സൂക്ഷിക്കാറുളള ആധാരങ്ങള്‍, വില്‍പത്രം, സ്ഥിരനിക്ഷേപ രസീതുകള്‍ തുടങ്ങിയവയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇടപാടുകാര്‍. ഇടപാടുകാരില്‍ പകുതിയിലേറെ പേരും വിദേശത്തുളളവരാണ്. അതിനാല്‍ ഉടന്‍ സ്ഥലത്ത് എത്തി സ്ഥിതി മനസിലാക്കാന്‍ സാധിക്കാത്തത് ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ലോക്കറുകളിലെ താക്കോല്‍ദ്വാരവും മറ്റുവഴിയാണ് പ്രളയജലം അകത്തുകടന്നത്. 

സംസ്ഥാനത്തെ 259 ബാങ്ക് ശാഖകള്‍ പ്രളയത്തില്‍ മുങ്ങിയെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്ടെത്തിയത്. ഇടപാടുകാരന്റെ പക്കലുളള താക്കോല്‍ കൂടി കിട്ടിയല്ലാതെ ലോക്കര്‍ തുറക്കാന്‍ കഴിയില്ല. ലോക്കറുകള്‍ക്കുളളിലെ ചെളി ദുര്‍ഗന്ധം പരത്തിത്തുടങ്ങിയതോടെ എസി നിര്‍ത്തി ജനല്‍ തുറന്നിട്ടാണ് പല ശാഖകളുടെയും പ്രവര്‍ത്തനം. വായ്പയ്ക്ക് ഈടായി ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് വാങ്ങിവച്ച ആധാരങ്ങളും നശിച്ചിട്ടുണ്ട്. നശിച്ച ആധാരങ്ങള്‍ക്ക് പകരം ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഇടപാടുകാര്‍ക്ക് നല്‍കണമെന്ന് ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com