ഹര്‍ത്താല്‍ ദിനത്തില്‍ കാര്‍ യാത്ര, ഷാഹിദ കമാലിന് നേരെ കല്ലേറും കയ്യേറ്റവും 

വാഹനം തടഞ്ഞുനിര്‍ത്തി പ്രവര്‍ത്തകര്‍ ഷാഹിദ കമാലിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഹര്‍ത്താല്‍ ദിനത്തില്‍ കാര്‍ യാത്ര, ഷാഹിദ കമാലിന് നേരെ കല്ലേറും കയ്യേറ്റവും 

കൊല്ലം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ഹര്‍ത്താല്‍ ദിനം ഔദ്യോഗിക കാറില്‍ യാത്ര ചെയ്തതാണ് പ്രകോപനത്തിന് കാരണം. വാഹനം തടഞ്ഞുനിര്‍ത്തി പ്രവര്‍ത്തകര്‍ ഷാഹിദ കമാലിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. 

പത്തനാപുരം തലവൂരിലാണ് സംഭവം.തന്നെയും ഡ്രൈവറെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ഷാഹിദ കമാല്‍ ആരോപിച്ചു. 

മുന്‍ എഐസിസി അംഗമായിരുന്ന ഷാഹിദ കമാല്‍ 2016ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേരുകയായിരുന്നു. 2017ല്‍ ഇവരെ വനിതാ കമ്മീഷന്‍ അംഗമായി നിയമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com