കേരളം ആഗോള അനാസ്ഥയുടെ ഇര; പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമെന്ന് ഐക്യരാഷ്ട്രസഭ 

ജനങ്ങളുടെയും ലോകത്തിന്റെയും ഭാവിയെ കുറിച്ച് നേതാക്കള്‍ ചിന്തിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അന്റോണിയോ ഗുട്ടറൈസ് ആഹ്വാനം ചെയ്തു
കേരളം ആഗോള അനാസ്ഥയുടെ ഇര; പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമെന്ന് ഐക്യരാഷ്ട്രസഭ 

ന്യൂയോര്‍ക്ക്: കേരളത്തെ പിടിച്ചുലച്ച പ്രളയത്തെ പരാമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ. കേരളം ആഗോള അനാസ്ഥയുടെ ഇരയാണെന്ന് പറഞ്ഞ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറൈസ് പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് മുന്നറിയിപ്പ് നല്‍കി. പ്രശ്‌നത്തിന്റെ അടിയന്തരപ്രാധാന്യത്തെ കുറിച്ച് ആര്‍ക്കും സംശയം വേണ്ട. ജനങ്ങളുടെയും ലോകത്തിന്റെയും ഭാവിയെ കുറിച്ച് നേതാക്കള്‍ ചിന്തിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അന്റോണിയോ ഗുട്ടറൈസ് ആഹ്വാനം ചെയ്തു.

പ്രളയത്തിന് പിന്നാലെ അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ സംസ്ഥാനം ഉരുകുമ്പോഴാണ്, കാലാവസ്ഥ വൃതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് വിശദീകരിച്ച് ഐക്യരാഷ്ട്രസഭ രംഗത്തുവന്നത്. അടുത്ത ദിവസങ്ങളിലായി തിരുവനന്തപുരം, തൃശൂര്‍, വയനാട് എന്നി ജില്ലകളില്‍ നിന്നായി സൂര്യാഘാതമേറ്റ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രളയത്തിന് പിന്നാലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പഠനവിധേയമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കടുത്ത വേനലിലും ജലസമ്പുഷടമായി ഒഴുകുന്ന പെരിയാറില്‍ പലഭാഗത്തും മണല്‍ത്തിട്ടകള്‍ പ്രത്യക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് കാലാവസ്ഥയുടെ അതീവ പ്രാധാന്യം വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ  വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com