കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍; പിടിയിലാകുന്നത് 20 വര്‍ഷത്തിന് ശേഷം

20 വര്‍ഷത്തിന് ശേഷം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മലയാളി പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി റഷീദാണ് അറസ്റ്റിലായത്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍; പിടിയിലാകുന്നത് 20 വര്‍ഷത്തിന് ശേഷം

കോഴിക്കോട്‌: 20 വര്‍ഷത്തിന് ശേഷം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മലയാളി പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി റഷീദാണ് അറസ്റ്റിലായത്.

തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗമാണ് കോഴിക്കോട് നിന്ന് പ്രതിയെ പിടികൂടിയത്.സ്‌ഫോടനത്തിന് ശേഷം ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

1998ലാണ് കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്.അന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ എല്‍ കെ അദ്വാനിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനത്തിനോടനു
ബന്ധിച്ചാണ് കോയമ്പത്തൂര്‍ നഗരത്തിലെ വിവിധ ഇടങ്ങളിലായി  സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 58 പേര്‍ മരിച്ചിരുന്നു. 200ലേറെ പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു. സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രം ഇയാളെന്നാണ് പൊലീസ് പറയുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മഅ്ദനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com