പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു; കൈനിറയെ 'ആറ്റുകക്കയും'

പ്രളയത്തിന് ശേഷം ദിവസങ്ങള്‍ക്കുളളില്‍ തന്നെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ കക്ക വാരല്‍ തകൃതിയായി
പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു; കൈനിറയെ 'ആറ്റുകക്കയും'

കൊച്ചി: പ്രളയത്തിന് ശേഷം ദിവസങ്ങള്‍ക്കുളളില്‍ തന്നെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ കക്ക വാരല്‍ തകൃതിയായി. മത്സ്യ തൊഴിലാളികളും നദിയില്‍ കുളിക്കാനായി എത്തുന്നവരും ഉള്‍പ്പെടെ നിരവധിപ്പേരാണ് കക്ക വാരാന്‍ പെരിയാറില്‍ എത്തുന്നത്. വലിപ്പമേറിയ വലിയ കക്കകളാണ് നദിയില്‍ നിന്ന് ലഭിക്കുന്നത്.

വഞ്ചിയിലും മറ്റുമായെത്തിയാണ് പലരും കക്ക വാരുന്നത്. മണപ്പുറത്തിന് സമീപം രൂപപ്പെട്ട പുതിയ മണല്‍ത്തിട്ടയ്ക്ക് ചുറ്റും കക്കകള്‍ നിറഞ്ഞിട്ടുണ്ട്. മണല്‍ത്തിട്ടയിലേക്ക് നദിയിലൂടെ നടന്നെത്തിയശേഷം ചിലര്‍ കക്ക വാരുന്നു. അതേസമയം പ്രളയത്തിന് ശേഷം നാടന്‍ പുഴമത്സ്യങ്ങള്‍ കാര്യമായി ലഭിക്കുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. ഫാമുകളില്‍ വളര്‍ത്തിയിരുന്ന റെഡ്ബില്ലി പിരാന മത്സ്യമാണ് ചൂണ്ടയില്‍ കുടുങ്ങന്നതിലേറെയുമെന്ന് അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com