കനത്ത ചൂട്: കാസർകോട് യുവാവിന് സൂര്യാതാപമേറ്റു
By സമകാലികമലയാളം ഡെസ്ക | Published: 12th September 2018 09:14 PM |
Last Updated: 12th September 2018 09:14 PM | A+A A- |

കാസർകോട്: പറമ്പിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. കാസർകോട് ജില്ലയിൽ ബന്തടുക്ക വീട്ടിയാടിയിലെ ജിയോ പടിഞ്ഞാറേയിലിനാണ് (27) സൂര്യാതപമേറ്റത്.
രാവിലെ മുതൽ ജിയോ പറമ്പിൽ ജോലിയിലായിരുന്നു. രാത്രി ആയതോടെയാണ് പുറമാകെ കുമിളകൾ വന്ന് തൊലി പൊട്ടിയത്. വിയർക്കുമ്പോൾ കടുത്ത നീറ്റലുമുണ്ടായതായി ജിയോ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലും തെക്കൻ കേരളത്തിലും സൂര്യാതപമേറ്റ സംഭവങ്ങളുണ്ടായിരുന്നു. വടക്കൻ കേരളത്തിൽ മഴ മാറിയതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.