19ന് ഹാജരാവാന്‍ ബിഷപ്പിന് നോട്ടീസ്; അറസ്റ്റില്‍ ചോദ്യം ചെയ്യലിനു ശേഷം തീരുമാനമെന്ന് പൊലീസ്

ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
19ന് ഹാജരാവാന്‍ ബിഷപ്പിന് നോട്ടീസ്; അറസ്റ്റില്‍ ചോദ്യം ചെയ്യലിനു ശേഷം തീരുമാനമെന്ന് പൊലീസ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് 19ന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയതായി പൊലീസ്. 19ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. 

ബിഷപ്പിനെതിരായ കേസില്‍ മൊഴികളില്‍ ഒട്ടറെ വൈരുദ്ധ്യമുണ്ട്. പരാതിക്കാരിയുടെയും ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടുപോയില്ലെങ്കില്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവും- കേസ് സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം ഐജി മാധ്യമങ്ങളോടു പറഞ്ഞു. 

കേസില്‍ അന്വേഷണം മുറയ്ക്കു നടക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കുറെക്കാലം മുമ്പ് നടന്ന സംഭവത്തിലാണ് അന്വേഷണം. അതുകൊണ്ടുതന്നെ തെളിവുകള്‍ ശേഖരിക്കുന്നതിന് സമയമെടുക്കും. അന്വേഷണത്തില്‍ പൊലീസിന്റെ അവധാനതയൊന്നുമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.

മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച ശേഷമേ കേസില്‍ തുടര്‍നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ. ബിഷപ്പിനെ അറസ്റ്റു ചെയ്യുമോയെന്ന ചോദ്യത്തിന്, ചോദ്യം ചെയ്യലിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഐജി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com