40,000 കോടി നഷ്ടം; കേന്ദ്രം ഇതുവരെ തന്നത് 1,000 കോടി; നാളെ മെമ്മോറാണ്ടം നല്‍കുമെന്ന് ഇപി ജയരാജന്‍

സംസ്ഥാനത്ത് ഭരണസ്തംഭനമില്ല- തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി - മന്ത്രിസഭാ യോഗം ചേരാത്തതിന്റെ പേരില്‍ തീരുമാനങ്ങള്‍ വൈകുന്നില്ല 
40,000 കോടി നഷ്ടം; കേന്ദ്രം ഇതുവരെ തന്നത് 1,000 കോടി; നാളെ മെമ്മോറാണ്ടം നല്‍കുമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 40,000 കോടിയുടെ നഷ്ടമുണ്ടായാതായി മന്ത്രി ഇപി ജയരാജന്‍. ഇത് ഏകദേശ കണക്കാണ്. നഷ്ടം സംബന്ധിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പഠനം നടത്തുന്നുണ്ട്. നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക് ലഭിക്കാന്‍ ഇനിയും സമയമെടുക്കും. അപ്പോള്‍ നഷ്ടത്തിന്റെ കണക്ക് വര്‍ധിക്കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സഹായമായി ലഭിച്ചത് ആയിരം കോടി രൂപയാണെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട്് ഇന്ന് തന്നെ തയ്യാറാക്കിയ ശേഷം നാളെ കേന്ദ്രത്തിന് സമര്‍പ്പിക്കും. അതേസമയം സംസ്ഥാനത്ത ഭരണസ്തംഭനമുണ്ടെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും ജയരാജന്‍ മറുപടി നല്‍കി. മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായതിനാലാണ് മന്ത്രിസഭായോഗം ചേരാത്തത്. മുഖ്യമന്ത്രിയോടേ് ചോദിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. മന്ത്രിസഭായോഗം ചേരുന്നതിന് സമയപരിമിതി ഇല്ലെന്നും ഈയാഴ്ച മാത്രമാണ് മന്ത്രിസഭാ യോഗം ചേരാതെ പോയതെന്നും ജയരാജന്‍ പറഞ്ഞു

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടിയെടുത്തിട്ടുണ്ട്. ഇനിയും പ്രവര്‍ത്തനങ്ങള്‍ തുടരും. ഇനിയും ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ ഇണ്ടാകാന്‍ സാധ്യത ഉണ്ട്. ഇനിയും കുടിവെള്ളത്തിലൂടെ പകരാന്‍ സാധ്യതയുള്ള രോഗാണുക്കളെ ഇല്ലാതാക്കുന്നതില്‍ നല്ല ശ്രദ്ധയുണ്ടാകണമെന്നും ജയരാജന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന് മുന്‍പെ തന്നെ പമ്പയിലേക്കുള്ള റോഡുകളെല്ലാം പുനര്‍നിര്‍മ്മിക്കും.  ലോകബാങ്ക്, എഡിബി, അന്താരാഷ്ട്ര ഏജന്‍സികള്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് നഷ്ടം സംബന്ധിച്ച കണക്ക് ശേഖരിക്കുന്നുണ്ട്. സപ്തംബര്‍ 21ന് അതിന്റെ കണക്ക് ലഭിക്കുമെന്നും ജയരാജന്‍ പറഞ്ഞു. പതിനായിരം രൂപയുടെ ധനസഹായം ലഭിക്കാത്തതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ജില്ലാ കളക്ടറെ സമീപിക്കണം. ആവശ്യമായ ഫണ്ട് നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com