'ടിഫിനില്‍ നിന്നും മറ്റും മിച്ചം പിടിച്ച പൈസയാണ്, ഇത് ഞാന്‍ തരികയാണ്'; കേരളത്തെ തേടി ഒരു ബംഗാളി പെണ്‍കുട്ടിയുടെ സഹായം

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ വര്‍ഷത്തെ തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്
'ടിഫിനില്‍ നിന്നും മറ്റും മിച്ചം പിടിച്ച പൈസയാണ്, ഇത് ഞാന്‍ തരികയാണ്'; കേരളത്തെ തേടി ഒരു ബംഗാളി പെണ്‍കുട്ടിയുടെ സഹായം

പ്രളയം സൃഷ്ടിച്ച കെടുതികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നും നിരവധി സഹായമാണ് കേരളത്തിന് ലഭിക്കുന്നത്. ചെറിയ കുട്ടികള്‍ വരെ തങ്ങളുടെ കുഞ്ഞു സമ്പാദ്യം കേരളത്തിന് നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്ന് ഒരു കുഞ്ഞു വലിയ സമ്പാദ്യം കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയിരിക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ വര്‍ഷത്തെ തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 

ടിഫിനില്‍ നിന്നും മറ്റും മിച്ചം പിടിച്ച പണമാണ് തന്റെ പിറന്നാള്‍ ദിനത്തില്‍ 13കാരി കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കിയത്. ബിര്‍ബും ജില്ലയിലെ സുലഗ്ന സെന്‍ എന്ന പെണ്‍കുട്ടിയാണ് കേരളത്തിന് കൈത്താങ്ങായത്. ഈ വര്‍ഷം 3280 രൂപയാണ് സുലഗ്ന സമ്പാദിച്ചത്. ഓഗസ്റ്റ് 29 ന് കുട്ടിയുടെ പിറന്നാളായിരുന്നു. ഈ പണം നല്ലതിന് എന്തിനെങ്കിലും ചിലവാക്കണം എന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലേക്ക് അയക്കുന്നത്. 

കേരളത്തിലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ ദുഖം തോന്നിയെന്നും അതുകൊണ്ടാണ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുലഗ്ന പറഞ്ഞു. ബഹുമാനപ്പെട്ട വിജയന്‍ അങ്കിള്‍ എന്നു പറഞ്ഞു കൊണ്ടാണ് സുലഗ്നയുടെ കത്ത് ആരംഭിക്കുന്നത്. തന്റെ കൈപ്പടയില്‍ എഴുതിയ കത്തില്‍ കേരളത്തോടുള്ള സ്‌നേഹം കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com