തമിഴ്‌നാട്ടിലെ അഞ്ച് അണക്കെട്ടുകള്‍ നിറഞ്ഞു, തുറന്നാല്‍ കേരളത്തിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം

കഴിഞ്ഞ തവണയുണ്ടായ പ്രളയത്തില്‍ ഈ അഞ്ച് അണക്കെട്ടുകളും തുറന്നു വിട്ടിരുന്നു
തമിഴ്‌നാട്ടിലെ അഞ്ച് അണക്കെട്ടുകള്‍ നിറഞ്ഞു, തുറന്നാല്‍ കേരളത്തിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം

തൃശൂര്‍: പരമാവധി സംഭരണശേഷിയില്‍ എത്തി തമിഴ്‌നാട്ടിലെ അഞ്ച് അണക്കെട്ടുകള്‍. പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, അപ്പര്‍ നിരാര്‍, ലോവര്‍ നിരാര്‍ എന്നീ അണക്കെട്ടുകള്‍ സംഭരണശേഷിയുടെ നൂറ് ശതമാനത്തിനടുത്ത് നിറഞ്ഞിരിക്കുന്നത് കേരളത്തിനും ആശങ്ക തീര്‍ക്കുന്നു. 

തുലാവര്‍ഷത്തില്‍ തമിഴ്‌നാട്ടിലെ ഈ അണക്കെട്ടുകള്‍ തുറന്നാല്‍ കേരളത്തിലെ നാല് ജില്ലകള്‍ വെള്ളപ്പൊക്കത്തിലാവുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണയുണ്ടായ പ്രളയത്തില്‍ ഈ അഞ്ച് അണക്കെട്ടുകളും തുറന്നു വിട്ടിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലുണ്ടായ പ്രളയത്തിന് കാരണവും ഈ അണക്കെട്ടുകള്‍ തുറന്നു  വിട്ടതായിരുന്നു. 

മാത്രമല്ല, കേരളത്തിന്റെ ഷോളയാര്‍ ഡാമും നൂറ് ശതമാനത്തിനടുത്ത് നിറഞ്ഞു നില്‍ക്കുകയാണ്. കാലവര്‍ഷ സമയത്ത് 70 ശതമാനമാണ് അണക്കെട്ടുകളില്‍ വെള്ളം ലഭിക്കുക. തുലാവര്‍ഷത്തില്‍ 30 ശതമാനവും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുലാവര്‍ഷം ശരാശരി പെയ്താല്‍ പോലും തമിഴ്‌നാട്ടിലെ ഡാമുകള്‍ തുറക്കേണ്ടി വരും. 

കേരളത്തിലേക്ക് തുറക്കുന്ന തമിഴ്‌നാട് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുകയാണ് കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി ചെയ്യേണ്ടത്. വൈദ്യുതി ഉത്പാദനം കൂട്ടിയോ, ഘട്ടംഘട്ടമായി വെള്ളം തുറന്നു വിട്ടോ ഇത് ചെയ്യാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com