തുടര്‍ച്ചയായി നാല്‍പ്പത്തി മൂന്നാം ദിവസവും ഇന്ധന വില കൂടി; മൂന്നാഴ്ച കൊണ്ട് പെട്രോളിന് മൂന്നുരൂപ  നാല്‍പത്തൊന്‍പത് പൈസ വര്‍ധിച്ചു

തുടര്‍ച്ചയായി നാല്‍പ്പത്തി മൂന്നാം ദിവസവും റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില കൂടി
തുടര്‍ച്ചയായി നാല്‍പ്പത്തി മൂന്നാം ദിവസവും ഇന്ധന വില കൂടി; മൂന്നാഴ്ച കൊണ്ട് പെട്രോളിന് മൂന്നുരൂപ  നാല്‍പത്തൊന്‍പത് പൈസ വര്‍ധിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായി നാല്‍പ്പത്തി മൂന്നാം ദിവസവും റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില കൂടി.  കോഴിക്കോട് പെട്രോളിന് മൂന്നുപൈസകൂട്ടി 83രൂപ 24പൈസയാണ് ഇന്നത്തെ വില. ഡീസലിനും സമാനമായ വര്‍ധനയുണ്ടായി. മൂന്നുപൈസകൂട്ടി 77രൂപ 25പൈസയായി. 

തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 14പൈസകൂടി 80രൂപ 87 പൈസയായി. ഡീസലിനും 14 പൈസകൂടി 72രൂപ 97 പൈസയായി. മൂന്നാഴ്ച കൊണ്ട് പെട്രോളിന് മൂന്നുരൂപ  നാല്‍പത്തൊന്‍പത് പൈസയും ഡീസലിന് നാലുരൂപ പതിനെട്ട് പൈസയുമാണ് കൂടിയത്. 

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം അലയടിക്കുമ്പോഴും എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടുമായി കേന്ദ്രം ഇന്നലെയും രംഗത്തുവന്നിരുന്നു. എക്‌സൈസ് തീരുവ രണ്ടുരൂപ കുറച്ചാല്‍ തന്നെ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇതുകൂടാതെ ധനകമ്മി ഉയരാനും രൂപയുടെ മൂല്യം വീണ്ടും ഇടിയാനും ഇത് ഇടയാക്കുമെന്നും കേന്ദ്രം വാദിക്കുന്നു. സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളെ വരെ ബാധിക്കുമെന്നതിനാല്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com