വീടുകള്‍ പൊളിച്ചിട്ട് ആനുകൂല്യം നേടാന്‍ ശ്രമം; കണക്ക് പെരുപ്പിച്ചതില്‍ വിദ്യാഭ്യാസ വകുപ്പും

പ്രളയത്തില്‍ അപകടം സംഭവിക്കാത്ത, നല്ല വീടുകള്‍ ഭാഗീകമായി പൊളിച്ച് സര്‍ക്കാരിന്റെ സഹായത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നു
വീടുകള്‍ പൊളിച്ചിട്ട് ആനുകൂല്യം നേടാന്‍ ശ്രമം; കണക്ക് പെരുപ്പിച്ചതില്‍ വിദ്യാഭ്യാസ വകുപ്പും

വെള്ളമുണ്ട: വീടുകള്‍ പൊളിച്ചിട്ടും, കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചും പ്രളയക്കെടുതിക്ക് ലഭിക്കുന്ന ആനുകൂല്യം കൈപ്പറ്റാന്‍ ശ്രമം എന്ന് ആരോപണം. വയനാട് ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടക്കില്‍ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍  സര്‍വേ നടത്തിയിരുന്നു. സര്‍വേയ്ക്കായി ഇറങ്ങിയ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. 

പ്രളയത്തില്‍ അപകടം സംഭവിക്കാത്ത, നല്ല വീടുകള്‍ ഭാഗീകമായി പൊളിച്ച് സര്‍ക്കാരിന്റെ സഹായത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നു എന്നാണ് കണ്ടെത്തിയത്. അതുകൂടാതെ, പ്രളയത്തിന് മുന്‍പ് തകര്‍ന്ന് കിടക്കുകയായിരുന്ന വീടുകള്‍ പ്രളയക്കെടുതിയില്‍ പെട്ട് തകര്‍ന്നതാണെന്ന് വാദിച്ച് അപേക്ഷ നല്‍കി എന്നും വ്യക്തമായിട്ടുണ്ട്. 

ഇതിന് പുറമെ, ലോക ബാങ്ക് സഹായം ലഭിക്കുക മുന്നില്‍ കണ്ട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചുവെന്നും ആക്ഷേപമുണ്ട്. പ്രളയത്തില്‍ നശിച്ച വയനാട്ടെ സ്‌കൂളുകള്‍ പുതുക്കി പണിയാന്‍ ലോക ബാങ്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. 

ജില്ലയില്‍ നാല് സ്‌കൂളുകള്‍ തകര്‍ന്നയിടത്ത് 115 സ്‌കൂളുകള്‍ തകര്‍ന്നുവെന്ന കണക്കാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് എന്നാണ് ആരോപണം. കുട്ടനാട്ടില്‍ പോലും 42 സ്‌കൂളുകളാണ് തകര്‍ന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഇതോടെ റിസര്‍വേ നടത്താന്‍ അതാത് വകുപ്പുകള്‍ക്ക് മേലധികാരികള്‍ നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com