അറ്റകുറ്റപ്പണികൾക്കൊപ്പം അപ്രഖ്യാപിത ജോലികളും; ട്രെയിനുകൾ അനന്തമായി വൈകുന്നു, എസ്എംഎസ് വഴി മുന്നറിയിപ്പ് നൽകണമെന്ന് യാത്രക്കാർ 

പ്രഖ്യാപിത അറ്റകുറ്റപ്പണികൾക്കൊപ്പം അപ്രഖ്യാപിത ജോലികളും കൂടിയായതോടെ ട്രെയിനുകൾ അനന്തമായി വൈകുന്നു
അറ്റകുറ്റപ്പണികൾക്കൊപ്പം അപ്രഖ്യാപിത ജോലികളും; ട്രെയിനുകൾ അനന്തമായി വൈകുന്നു, എസ്എംഎസ് വഴി മുന്നറിയിപ്പ് നൽകണമെന്ന് യാത്രക്കാർ 

കൊച്ചി : പ്രഖ്യാപിത അറ്റകുറ്റപ്പണികൾക്കൊപ്പം അപ്രഖ്യാപിത ജോലികളും കൂടിയായതോടെ ട്രെയിനുകൾ അനന്തമായി വൈകുന്നു. അപ്രഖ്യാപിത ജോലികൾ സംബന്ധിച്ച് അറിയിപ്പില്ലാത്തതിനാൽ മണിക്കൂറുകളോളം യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങുന്നു.വിദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ പലർക്കും കേരളത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന കാര്യം അറിയില്ല. എസ്എംഎസ് വഴി റിസർവേഷൻ യാത്രക്കാർക്കെങ്കിലും ട്രെയിൻ വൈകല്‍ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയാൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും. എന്നാൽ ഇത്തരത്തിലുളള നടപടികളും റെയിൽവേയുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. 

 നിശ്ചിത മണിക്കൂറുകളിലേക്കാണു ലൈൻ ബ്ലോക്ക് വാങ്ങി എൻജിനീയറിങ് വിഭാഗം അറ്റകുറ്റപ്പണി നടത്തുന്നത്. ആ സമയം കൊണ്ടു ചെയ്തു തീർക്കാനുള്ള മ‍റ്റു പണികളും ഇവർ ഏറ്റെടുക്കുന്നുണ്ട്. എന്നാൽ വിചാരിച്ച സമയത്തിനുളളിൽ ജോലി പൂർത്തീകരിക്കാൻ പലപ്പോഴും കഴിയുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com