കുടിശിക തിരിച്ചുപിടിക്കാന്‍ പ്ലക്കാര്‍ഡുമേന്തി വീട്ടിലേക്ക് ബാങ്കിന്റെ മാര്‍ച്ച്; സ്വകാര്യതാ ലംഘനമെന്ന് ഹൈക്കോടതി 

വായ്പ കുടിശിക തിരിച്ചുപിടിക്കാന്‍ വ്യക്തിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബാങ്ക് അധികൃതരുടെ നടപടി സ്വകാര്യതയ്ക്കുളള അവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി
കുടിശിക തിരിച്ചുപിടിക്കാന്‍ പ്ലക്കാര്‍ഡുമേന്തി വീട്ടിലേക്ക് ബാങ്കിന്റെ മാര്‍ച്ച്; സ്വകാര്യതാ ലംഘനമെന്ന് ഹൈക്കോടതി 

കൊച്ചി:  വായ്പ കുടിശിക തിരിച്ചുപിടിക്കാന്‍ വ്യക്തിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബാങ്ക് അധികൃതരുടെ നടപടി സ്വകാര്യതയ്ക്കുളള അവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി. ബാങ്കിന് കുടിശിക ഈടാക്കാന്‍ നിയമപരമായ മറ്റു മാര്‍ഗങ്ങളുണ്ട്. അതിന് കോടതി തടസ്സമല്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ വ്യക്തികളുടെ വീടിന് മുന്നില്‍ പ്രകടനം നടത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

കൊച്ചി രവിപുരം സ്വദേശി പി അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 2015ല്‍ 50,000 രൂപയുടെ വായ്പയെടുത്തതില്‍ 37,000 രൂപ തിരിച്ചടച്ചിരുന്നു. 2018 ഓഗസ്റ്റിലെ കണക്കനുസരിച്ച് പലിശസഹിതം 25,000രൂപയാണ് ബാക്കിയുളളത്. തുക തിരിച്ചടയ്ക്കാമെന്ന് ഹര്‍ജിക്കാരന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പൊതുപണം തിരിച്ചടയ്ക്കുക എന്ന പ്ലക്കാര്‍ഡുമായി ബാങ്ക് ഉദ്യോഗസ്ഥരുള്‍പ്പെട്ട പത്തംഗസംഘം വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ബാങ്ക് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നിരസിച്ചു.പ്ലക്കാര്‍ഡ് ഏന്തിയുളള ഹല്ല ബോല്‍ പ്രകടനം ഇടയ്ക്കിടെ തുടരുമെന്ന് കൂടി അധികൃതര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് ഹര്‍ജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com