കൊലവിളി പ്രസംഗത്തില്‍ ലീഗിന് തിരിച്ചടി: പികെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി

കേസ് പിന്‍വലിക്കാനുള്ള അപേക്ഷ മജിസ്‌ട്രേറ്റ് സ്വതന്ത്രബുദ്ധിയോടെ പരിശോധിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പിന്‍വലിച്ച നടപടി റദ്ദാക്കിയത്
കൊലവിളി പ്രസംഗത്തില്‍ ലീഗിന് തിരിച്ചടി: പികെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി


ന്യൂഡല്‍ഹി: ഭീഷണി പ്രസംഗത്തില്‍ മുസ്ലീംലീഗ് എംഎല്‍എ പികെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി സുപ്രീം കോടതി  റദ്ദാക്കി. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ മജിസ്‌ട്രേറ്റ് സ്വതന്ത്രബുദ്ധിയോടെ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പിന്‍വലിച്ച നടപടി റദ്ദാക്കിയത്. 

സര്‍ക്കാര്‍ അഭിഭാഷകന്‍ പോസ്റ്റ് ഒഫീസായിട്ടല്ല  പ്രവര്‍ത്തിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ പറയുന്ന അതേവാദങ്ങള്‍ കോടതിയില്‍ പോയി പറയുകയല്ല സര്‍ക്കാര്‍ അഭിഭാഷകന്റെ തൊഴിലെന്നും നിയമവശം പരിശോധിക്കണമെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.  പികെ ബഷീറിന്റെ വിവാദപ്രസംഗത്തിനെതിരെ പൊതുപ്രവര്‍ത്തകനായ അബ്ദുള്‍ വഹാബ് കോടതിയെ സമീപിച്ചത്.

2008ലായിരുന്നു ബഷീറിന്റെ വിവാദമായ എടവണ്ണ പ്രസംഗം. 
മതമില്ലാത്ത ജീവന്‍ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തിനിടയില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പി കെ ബഷീര്‍  പ്രസംഗിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞാല്‍ അവരെ വെറുതെ വിടില്ലാ എന്നായിരുന്നു ബഷീറിന്റെ വിവാദപ്രസംഗം.ഇതിനെതിരെ വിഎസ് സര്‍ക്കാരാണ് കേസ് എടുത്തത്‌. പിന്നീട് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കുകയായിരുന്നു.

പ്രസംഗത്തില്‍ അത്തരമൊരു പരാമര്‍ശം വായ്‌മൊഴിയായി വന്നതാണെന്നും ആരെയെങ്കിലും ലക്ഷ്യം വെച്ച് പറഞ്ഞതായിരുന്നില്ലെന്നും പികെ ബഷീര്‍ എംഎല്‍എ പ്രതികരിച്ചു.  പ്രസംഗത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ബഷീര്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com