ബിഷപ്പിന് വേണ്ടി  സുപ്രീംകോടതി വരെ പോകുമെന്ന് അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി രൂപത 

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ബിഷപ്പിന് വേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രൂപതയുടെ   പ്രസ്താവനയിൽ പറയുന്നു
ബിഷപ്പിന് വേണ്ടി  സുപ്രീംകോടതി വരെ പോകുമെന്ന് അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി രൂപത 

ന്യൂഡല്‍ഹി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയാണെന്നും ബിഷപ്പിനായി സുപ്രീംകോടതി വരെ പോകാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ സമന്‍സ് ഇതുവരെ കിട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ പൊലീസുമായി സഹകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. 

ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നും മന്‍ദീപ് പറഞ്ഞു. ബിഷപ്പിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ അദ്ദേഹത്തിന് നേരയുണ്ടായ സ്വഭാവഹത്യക്ക് ആര് ഉത്തരവാദിത്തം പറയുമെന്നും അഭിഭാഷകൻ ചോദിച്ചു.

എന്നാൽ അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത പ്രസ്താവന ഇറക്കി. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ബിഷപ്പിന് വേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com