മൊഴികളിലും രേഖകളിലും വൈരുദ്ധ്യം; ബിഷപ്പിനെ ചോദ്യം ചെയ്യുംമുമ്പ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് പൊലീസ്

മൊഴികളിലും രേഖകളിലും വൈരുദ്ധ്യം; ബിഷപ്പിനെ ചോദ്യം ചെയ്യുംമുമ്പ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് പൊലീസ്
മൊഴികളിലും രേഖകളിലും വൈരുദ്ധ്യം; ബിഷപ്പിനെ ചോദ്യം ചെയ്യുംമുമ്പ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് പൊലീസ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിന് എതിരായ പരാതിയില്‍ മൊഴികളിലും രേഖകളിലും വൈരുദ്ധ്യമുണ്ടെന്ന് പൊലീസ്. ഇതില്‍ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചില രേഖകളിലും വൈരുദ്ധ്യമുണ്ട്. ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പത്തൊന്‍പതിന് ബിഷപ്പിനെ ചോദ്യം ചെയ്യുംമുമ്പ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമെന്ന് പൊലീസ് മേധാവി പറഞ്ഞു.

നാലു വര്‍ഷം മുമ്പു നടന്ന സംഭവം ആയതുകൊണ്ട് മൊഴികളില്‍ വ്യക്തതക്കുറവുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി വേണം മുന്നോട്ടുപോവാന്‍. അതിനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. 

കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനെ ബിഷപ്പ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസിനു ബോധ്യപ്പെട്ടിടുണ്ട്. ഇതിന്റെ ടെലിഫോണ്‍ രേഖകളും മറ്റും ലഭിച്ചിട്ടുണ്ട്. മഠത്തില്‍ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതി ലഭിച്ച ഉടനെ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. ജലന്ധര്‍ ബിഷപ്പിന് എതിരായ അന്വേഷണത്തില്‍ പൊലീസ് സമ്മര്‍ദത്തിലാണെന്ന വാര്‍ത്തകള്‍  അടിസ്ഥാനരഹിതമാണെന്നും എസ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com