മോദിയുടെ ബൊമ്മയ്ക്കായി പിടിവലി ; പഞ്ച് മോദി ചലഞ്ച് അനുവദിക്കില്ലെന്ന് പൊലീസ്, നടത്തുമെന്ന് എഐഎസ്എഫ്, സംഘര്‍ഷം

മോദിയുടെ ബൊമ്മ പൊലീസ് പിടിച്ചെടുത്തു. ഇതോടെ എഐഎസ്എഫ് പ്രവര്‍ത്തകരും പൊലീസും ബൊമ്മയ്ക്കു വേണ്ടി പിടിവലിയായി
മോദിയുടെ ബൊമ്മയ്ക്കായി പിടിവലി ; പഞ്ച് മോദി ചലഞ്ച് അനുവദിക്കില്ലെന്ന് പൊലീസ്, നടത്തുമെന്ന് എഐഎസ്എഫ്, സംഘര്‍ഷം

കൊച്ചി : എഐഎസ്എഫ് കളമശ്ശേരിയില്‍ നടത്തിയ പഞ്ച് മോദി ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കളമശ്ശേരി എച്ച് എംടി കവലയിലായിരുന്നു എഐഎസ്എഫ് പഞ്ച് മോദി ചലഞ്ച് സംഘടിപ്പിച്ചത്. എന്നാല്‍ ചലഞ്ച് സംഘടിപ്പിച്ചാല്‍ സംഘര്‍ഷം ഉണ്ടാകുമെന്നും, അതിനാല്‍ പ്രതിഷേധമോ പ്രകടനമോ നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ച് മോദി ചലഞ്ച് തന്നെ സംഘടിപ്പിക്കുമെന്ന നിലപാടില്‍ എഐഎസ്എഫ് നേതാക്കള്‍ ഉറച്ചുനിന്നു.

ചലഞ്ചിന് മുന്നോടിയായി എഐഎസ്എഫ് പ്രവര്‍ത്തകര്‍ യോഗം കൂടി. ഇതിനിടയിലേക്ക് മോദിയുടെ ബൊമ്മ കൊണ്ടുവന്നത് പൊലീസ് പിടിച്ചെടുത്തു. ഇതോടെ എഐഎസ്എഫ് പ്രവര്‍ത്തകരും പൊലീസുമായി മോദിയുടെ ബൊമ്മയ്ക്കു വേണ്ടി പിടിവലിയായി. അതേസമയം പഞ്ച് മോദി ചലഞ്ച് നടത്തുകയാണെന്ന് വിചാരിച്ച് ബിജെപി പ്രവര്‍ത്തകരും യോഗത്തിന് അടുത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. 

ഇതോടെ സംഘര്‍ഷം കനത്തു. പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗത്തെയും ഓടിച്ചത്. ആറ് എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകരെയും, ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐയുടെ നേതൃത്വത്തിലും ബിജെപിയുടെ നേതൃത്വത്തിലും കളമശ്ശേരിയില്‍ പ്രകടനം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com