ചാരവൃത്തി നടന്നതായി ഐബിക്ക് വിവരം ലഭിച്ചിരുന്നു; നരസിംഹറാവുവിന്റെ മകന്റെ പേര് ഉയര്‍ന്നപ്പോള്‍ അന്വേഷണം വഴിതിരിച്ചുവിട്ടു:  ആര്‍ ബി ശ്രീകുമാര്‍ 

ചാരവൃത്തി നടന്നിട്ടുണ്ടെന്ന് ആരോപിച്ച ശ്രീകുമാര്‍, കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പങ്കുളളതായി അറിയില്ലെന്നും വ്യക്തമാക്കി
ചാരവൃത്തി നടന്നതായി ഐബിക്ക് വിവരം ലഭിച്ചിരുന്നു; നരസിംഹറാവുവിന്റെ മകന്റെ പേര് ഉയര്‍ന്നപ്പോള്‍ അന്വേഷണം വഴിതിരിച്ചുവിട്ടു:  ആര്‍ ബി ശ്രീകുമാര്‍ 

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. ചാരവൃത്തി നടന്നിട്ടുണ്ടെന്ന് ആരോപിച്ച ശ്രീകുമാര്‍, കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പങ്കുളളതായി അറിയില്ലെന്നും വ്യക്തമാക്കി.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, അറസ്റ്റിലേക്ക് നയിച്ചതിന് പിന്നിലെ കാരണം അന്വേഷിക്കാന്‍  മൂന്നംഗസമിതിയെ നിയോഗിച്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ ബി ശ്രീകുമാറിന്റെ പ്രതികരണം. ജൂഡിഷ്യല്‍ അന്വേഷണം അല്ലെങ്കില്‍ പ്രത്യേക അന്വേഷണം നടത്തുന്നത് വളരെ ആവശ്യമാണ്. ചാരവ്യത്തി നടന്നതായി അന്ന് ഐബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കേസില്‍ നമ്പി നാരായണന്റെ പങ്കിനെ കുറിച്ച് പറയാന്‍ താന്‍ യോഗ്യനല്ല.കാരണം അദ്ദേഹത്തെ ഞാന്‍ കാണുകയോ, ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിട്ട് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകനും ഇതില്‍ പങ്കുളളതായി സൂചന പുറത്തുവന്നത്. തുടര്‍ന്ന് സിബിഐ അന്വേഷണം വഴിതിരിച്ചുവിട്ടതായും ശ്രീകുമാര്‍ ആരോപിച്ചു. പലകാര്യങ്ങളും കോടതിയില്‍ നിന്ന് സിബിഐ മറച്ചുവെച്ചന്നും ശ്രീകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com