മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്ത് വീഴുന്നു; ഞെട്ടിതരിച്ച് ശാസ്ത്രലോകം 

കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം
മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്ത് വീഴുന്നു; ഞെട്ടിതരിച്ച് ശാസ്ത്രലോകം 

കോഴിക്കോട്: പ്രളയത്തിന് പിന്നാലെ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ യഥാര്‍ത്ഥ കാരണം തേടുകയാണ് ശാസ്ത്രലോകം. ഇതിന് പിന്നാലെ ഉറുമ്പുകളും ചത്ത് വീഴുന്നു എന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് കേരളം. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക നിഗമനം. 

കോഴിക്കോട് നഗരത്തോട് ചേര്‍ന്ന കോട്ടൂളി പ്രദേശത്താണ് സംഭവം. വെയിലേറ്റ് കരിഞ്ഞ് വീഴും പോലെ ഉറുമ്പുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. നീറുകള്‍ അഥവാ പുളിയുറുമ്പ് വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകളെയാണ് ചത്ത നിലയില്‍ കാണുന്നത്. 

അന്തരീക്ഷത്തിലെ ചൂട് കൂടിയതാകാം ഉറുമ്പുകള്‍ ചത്ത് വീഴുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജര്‍ പറയുന്നത്. എന്നാല്‍ കൂടിയ ചൂട് സഹിക്കാന്‍ കഴിവുള്ളവയാണ് ഉറുമ്പുകള്‍, അതിനാല്‍ മറ്റെന്തിങ്കിലും പ്രതിഭാസമാണോ ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി പഠിക്കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com