മുഹമ്മദ് റിയാസിനെ ആര്‍എസ്എസുകാരനാക്കി; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി പി.എ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
മുഹമ്മദ് റിയാസിനെ ആര്‍എസ്എസുകാരനാക്കി; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി പി.എ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഡിവൈഎഫ്‌ഐ ഏരീയ കമ്മിറ്റി അംഗം പി. സഹീര്‍ നല്‍കിയ പരാതിയില്‍ എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്.

ബിജെപി അധ്യക്ഷനാവാന്‍ ശ്രീധരന്‍ പിള്ളയേക്കാള്‍ യോഗ്യന്‍ മുഹമ്മദ് റിയാസ് ആണെന്ന അടിക്കുറുപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിച്ചത്. സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന റിയാസിനെ ഈ വേഷത്തില്‍ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ കൂടുതലായി സിപിഎമ്മിലേക്ക് അടുക്കുന്നത് കൊണ്ടുള്ള പ്രതികാര നടപടിയാണിതെന്നും സിപിഎം ആരോപിച്ചു.
&ിയുെ;

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com